മുല്ലെപെരിയാർ ഡാം വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസുമാരായ എം എന്‍ ഖാന്‍വില്‍ക്കര്‍, സി ടി രവികുമാര്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് നാല് പൊതുതാത്പര്യ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുക. ബേബി ഡാം വിവാദ മരംമുറി കേസിലെ സര്‍ക്കാരിന്റെ നിലപാടും ഇന്ന് കോടതിയെ അറിയിക്കും.പൊതുഹര്‍ജി സമര്‍പ്പിച്ച ഡോ. ജോ ജോസഫ് അടിയന്തരമായി അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന് തന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വിഷയവും കോടതി ഇന്ന് പരിഗണിക്കും. മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കേര്‍വിനെ കേരളം ശക്തമായി എതിര്‍ക്കും. നിലവിലെ റൂള്‍കേര്‍വ് പ്രകാരം അണക്കെട്ടില്‍ 142 അടി വെള്ളം സംഭരിക്കാം. ഇന്നലെ വന്ന പുതിയ റൂള്‍ കേര്‍വ് നടപ്പിലാക്കുന്നതിന് ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. അണക്കെട്ട് സുരക്ഷിതമല്ലെന്ന കേരളത്തിന്റെ വാദം സത്യവാങ്മൂലത്തില്‍ തമിഴ്നാട് തള്ളിയ സാഹചര്യത്തില്‍ ഈ വിഷയവും കേരളം ഇന്ന് കോടതിയില്‍ ഉന്നയിക്കും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക