കൊ​ച്ചി: രാജ്യത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്.

ക​ഴി​ഞ്ഞ 28 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​ട്രോ​ളി​ന് 6.65 രൂ​പ​യും ഡീ​സ​ലി​ന് 7.53രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ളി​ന് 108.60 രൂ​പ​യും ഡീ​സ​ലി​ന് 102.43 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 110.59 രൂ​പ​യും ഡീ​സ​ലി​ന് 104.30 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 108.82 രൂ​പ​യും 102.66 രൂ​പ​യു​മാ​ണ്.ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക