കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ (excise duty) കുറച്ചതിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ (Petrol, Diesel prices) വന്‍ നികുതിയിളവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ നീക്കത്തെത്തുടര്‍ന്ന് പെട്രോളിന്റെ മൊത്തം നികുതി 50 ശതമാനം കുറഞ്ഞപ്പോള്‍ ഡീസലിന്റെ നികുതി 40 ശതമാനമായി കുറഞ്ഞു. പല സംസ്ഥാനങ്ങളും മൂല്യവര്‍ധിത നികുതി (VAT) അല്ലെങ്കില്‍ പ്രാദേശിക നികുതികള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും മൊത്തം നികുതി നിരക്ക് കുറച്ചുകൂടി കുറഞ്ഞു.ഇന്ത്യയിലുടനീളമുള്ള എണ്ണ വിപണന കമ്ബനികളുടെ വിജ്ഞാപനം അനുസരിച്ച്‌ നവംബര്‍ 7 തിങ്കളാഴ്ച, പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ വെട്ടിക്കുറച്ചതു മുതല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് താല്‍ക്കാലികമായി നിലച്ചിട്ടുണ്ട്. വില കുറച്ചതിന് ശേഷം, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയില്‍ താഴെയായി.നികുതി കുറച്ചതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 103.97 രൂപയായി കുറച്ചു. തിങ്കളാഴ്ച ഈ വില മാറ്റമില്ലാതെ തുടരുന്നു. അതേസമയം, ഇവിടെ ഒരു ലിറ്റര്‍ ഡീസലിന് 86.67 രൂപയാണ് ഇന്നത്തെ വില. ഡല്‍ഹി മൂല്യവര്‍ധിത നികുതി കുറച്ചതായി പ്രഖ്യാപിച്ചിട്ടില്ല.മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 109.98 രൂപയായിരുന്നു. ഇവിടെ വില കുറച്ചതിനു ശേഷം ഡീസല്‍ വില ഒരു ലിറ്ററിന് 94.14 രൂപയായി.

പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ തിങ്കളാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 104.67 രൂപയായിരുന്നു. അതേസമയം, കിഴക്കന്‍ മെട്രോപൊളിറ്റന്‍ നഗരത്തില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 89.79 രൂപയായി നിജപ്പെടുത്തി.ചെന്നൈയില്‍ പെട്രോള്‍ വില ഒരു ലിറ്ററിന് 101.40 രൂപയും ഡീസലിന്റെ വില 91.43 രൂപയുമാണ്. ഭോപ്പാലില്‍ പെട്രോള്‍ വില 107.23 രൂപയും മധ്യപ്രദേശില്‍ ഡീസല്‍ വില 90.87 രൂപയുമാണ്.


  • മുംബൈ
  • പെട്രോള്‍ – ലിറ്ററിന് 109.98 രൂപ
  • ഡീസല്‍ – ലിറ്ററിന് 94.14 രൂപ
  • ഡല്‍ഹി
  • പെട്രോള്‍ ലിറ്ററിന് 103.97 രൂപ
  • ഡീസല്‍ – ലിറ്ററിന് 86.67 രൂപ
  • ചെന്നൈ
  • പെട്രോള്‍ ലിറ്ററിന് 101.40 രൂപ
  • ഡീസല്‍ – ലിറ്ററിന് 91.43 രൂപ
  • കൊല്‍ക്കത്ത
  • പെട്രോള്‍ – ലിറ്ററിന് 104.67 രൂപ
  • ഡീസല്‍ – ലിറ്ററിന് 89.79 രൂപ
  • ഭോപ്പാല്‍
  • പെട്രോള്‍ – ലിറ്ററിന് 107.23 രൂപ
  • ഡീസല്‍ – ലിറ്ററിന് 90.87 രൂപ
  • ഹൈദരാബാദ്
  • പെട്രോള്‍ ലിറ്ററിന് 108.20 രൂപ
  • ഡീസല്‍ – ലിറ്ററിന് 94.62 രൂപ
  • ബെംഗളൂരു
  • പെട്രോള്‍ ലിറ്ററിന് 100.58 രൂപ
  • ഡീസല്‍ – ലിറ്ററിന് 85.01 രൂപ
  • ചണ്ഡീഗഡ്
  • പെട്രോള്‍ – ലിറ്ററിന് 100.12 രൂപ
  • ഡീസല്‍ – ലിറ്ററിന് 86.46 രൂപ
  • ഗുവാഹത്തി
  • പെട്രോള്‍ ലിറ്ററിന് 94.58 രൂപ
  • ഡീസല്‍ – ലിറ്ററിന് 81.29 രൂപ
  • ലഖ്‌നൗ
  • പെട്രോള്‍- ലിറ്ററിന് 95.28 രൂപ
  • ഡീസല്‍ – ലിറ്ററിന് 86.80 രൂപ
  • ഗാന്ധിനഗര്‍
  • പെട്രോള്‍ ലിറ്ററിന് 95.35 രൂപ
  • ഡീസല്‍ – ലിറ്ററിന് 89.33 രൂപ
  • തിരുവനന്തപുരം
  • പെട്രോള്‍ ലിറ്ററിന് 106.36 രൂപ
  • ഡീസല്‍ – ലിറ്ററിന് 93.47 രൂപ
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക