കൊ​ച്ചി: ജീ​വി​തം അ​ടി​ക്ക​ടി ദു​സ്സ​ഹ​മാ​ക്കി ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന തു​ട​രു​ന്നു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും വ​ര്‍​ധി​പ്പി​ച്ചു. തുടര്‍ച്ചയായി 21ാം ദിവസമാണ്​ എണ്ണക്കമ്ബനികള്‍ വില കൂട്ടുന്നത്.​ കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഡീസലിന്​ 5.87 രൂപയും പെട്രോളിന്​ 4.01 രൂപയുമാണ്​ കൂട്ടിയത്​.

പു​തി​യ വി​ല: തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍ 107.74, ഡീ​സ​ല്‍ 101.3. കൊ​ച്ചി: പെ​ട്രോ​ള്‍ 105.78, ഡീ​സ​ല്‍ 99.46. കോ​ഴി​ക്കോ​ട്:​ പെ​ട്രോ​ള്‍ 105.96, ഡീ​സ​ല്‍ 99.66. 20 ദി​നം​കൊ​ണ്ട്​ ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് കൂ​ടി​യ​ത്​ 5.30 രൂ​പ​യും പെ​ട്രോ​ളി​ന് 3.64 രൂ​പ​യു​മാ​ണ്. ഇ​തോ​ടെ എ​ല്ലാ ജി​ല്ല​യി​ലും ഡീ​സ​ല്‍​വി​ല നൂ​റി​ലേ​ക്കെ​ത്താ​റാ​യി. ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ഇന്ധന വിലയിലുണ്ടായത്​ 30 ശതമാനത്തിന്‍റെ വമ്ബന്‍ വര്‍ധന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം ഒക്​ടോബറില്‍ ഒരു ലിറ്റര്‍ ഡീസലിന്​ 76.82 രൂപയും ഒരു ലിറ്റര്‍ പെട്രോളിന്​ 82.01 രൂപയുമായിരുന്നു കോഴിക്കോടുള്ള വില. ഇന്ന്​ ഒരു ലിറ്റര്‍ ഡീസലിന്​ 99.26 രൂപയും പെട്രോളിന്​ 105.57 രൂപയുമാണ്​ കോഴിക്കോ​ട്ടെ വില നിലവാരം. ഒരു വര്‍ഷത്തിനിടെ ഡീസലിന് 22.44 രൂപയും പെട്രോളിന്​ 23.56 രൂപയും വര്‍ധിച്ചതായി​ കോഴിക്കോ​ട്ടെ വില നിലവാരം പരിശോധിച്ചാല്‍ തന്നെ മനസിലാകും. ഡീസലിന്‍റെ വിലയിലാണ്​ വര്‍ധനയുടെ തോത്​ അല്‍പം കൂടുതല്‍​. ഡീസലിന്​ 29.22 ​ശതമാനം വില വര്‍ധിച്ചപ്പോള്‍ പെട്രോളിന്​ 28.67 ശതമാനം വില വര്‍ധനയാണുണ്ടായത്​. ഇന്ധന വില വര്‍ധന നിത്യോപയോഗ സാധനങ്ങളുടെയടക്കം വിലയില്‍ പ്രതിഫലിക്കുമെന്നതിനാല്‍ വില വര്‍ധന എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്​. പാചകവാതകത്തിനും വിലയില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക