തമിഴ്നാട്ടിൽ പെട്രോൾ വില 65 ആയെന്ന വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ‌ പ്രചരിച്ചതോടെ ചിലർ കഴിഞ്ഞ ദിവസം വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ അതിർത്തി കടന്നെങ്കിലും നിരാശരായി തിരിച്ചുപോരേണ്ടി വന്നു. തമിഴ്നാട്ടിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി മുതൽ പെട്രോളിന്റെ സംസ്ഥാന നികുതിയായ 35 രൂപ കുറച്ചെന്നായിരുന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.ഇതു വിശ്വസിച്ച ചിലർ വാഹനങ്ങളുമായി അതിർത്തി ചെക്പോസ്റ്റ് കടന്ന് അടുത്തുള്ള പമ്പിലെത്തിയപ്പോഴാണ് പണി പാളിയെന്നു മനസ്സിലായത്. തമിഴ്നാട് സർക്കാർ നേരത്തേ 3 രൂപ നികുതി കുറച്ചെങ്കിലും അടിക്കടിയുണ്ടാകുന്ന വില വർധനയെ തുടർന്ന് തമിഴ്നാട്ടിലും പെട്രോൾ വില കഴിഞ്ഞ ദിവസം 100 കടന്നു. 101.44 രൂപയാണ് ബോഡിനായ്ക്കന്നൂരിൽ കേരളത്തിന്റെ ഏറ്റവും അടുത്തുള്ള പമ്പിലെ ഇന്നലത്തെ പെട്രോൾ വില. ഡീസൽ വില 96.50 രൂപയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക