ചെന്നൈ: പ്രശസ്ത സം​ഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ വി ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ കല്യാണിയമ്മാള്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.

17ാം വയസില്‍ വിവാഹം –

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1948 ലാണ് ദക്ഷിണാമൂര്‍ത്തിയും കല്യാണിയമ്മാളും വിവാഹിതരാവുന്നത്. നാഗര്‍കോവില്‍ സ്വദേശിനിയായ കല്യാണിയമ്മാള്‍ക്ക് അപ്പോള്‍ 17 വയസായിരുന്നു പ്രായം. വിവാഹശേഷം ദക്ഷിണാമൂര്‍ത്തിയുടെ സം​ഗീതപരിപാടികള്‍, അഭിമുഖങ്ങള്‍, റെക്കോര്‍ഡിങ്തുടങ്ങിയവയുടെ മേല്‍നോട്ടം ഇവര്‍ക്കായിരുന്നു. സം​ഗീത സംവിധാനത്തിന് മരണാനന്തര ബഹുമതിയായി ദക്ഷിണാമൂര്‍ത്തിക്കു ലഭിച്ച കേരള സംസ്ഥാന പുരസ്കാരം കല്യാണിയമ്മാളിനാണ് കൈമാറിയത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക