തൊടുപുഴ: കൊവിഡ് പരിശോധനക്ക് നിര്‍ദേശിച്ചത് ഇഷ്ടമാകാതെ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സുമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിച്ച മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവര്‍ ഒളിവിലായിരുന്നു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം.കല്ലൂര്‍ക്കാട് താണിക്കുന്നേല്‍ ജോബിന്‍(21), കുമാരമംഗലം ഉരിയരിക്കുന്ന് മേക്കുഴിക്കാട്ട് അഖില്‍(21), തൈമറ്റം വലിയപാറയില്‍ വിനില്‍കുമാര്‍(22) എന്നിവരെയാണ് തൊടുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.പനി ബാധിച്ച സുഹൃത്തിനെയും കൂട്ടിയാണ് മൂവരും ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ നിന്ന് കൊവിഡ് പരിശോധനക്ക് നിര്‍ദേശിച്ചു. കൊവിഡ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടത് ഇവര്‍ക്ക് ഇഷ്ടമായില്ല.തുടര്‍ന്ന് സുഹൃത്തുമായി ഇവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരിച്ച്‌ അല്‍ അസ്ഹര്‍ ആശുപത്രിയിലെത്തിയ മൂവര്‍ സംഘം കമ്ബി വടി ഉപയോഗിച്ച്‌ നഴ്‌സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും മര്‍ദ്ദിച്ചെന്ന് പരാതിയില്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക