കൊച്ചി: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അറബിക്കടലില്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു.ഇത് സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കാസര്‍കോട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത വേണം. സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലും ബുധനാഴ്ച രാത്രിയും വ്യാപക മഴയാണ് ലഭിച്ചത്. പല ഭാ​ഗങ്ങളിലും ഉരുള്‍പ്പൊട്ടലുമുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് ഉരുള്‍പ്പൊട്ടലുകള്‍ തുടരുന്നു

മൂന്നാര്‍ അഞ്ചാംമൈലില്‍ മണ്ണിടിച്ചിലുണ്ടായി. മലപ്പുറത്തും പാലക്കാട്ടും ഉരുള്‍പൊട്ടി. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും അടച്ചു. ഇടുക്കി ഡാമില്‍ ജലനിരപ്പ് കൂടി. മാട്ടുപെട്ടി ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ഞായറാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും.കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ പുലര്‍ച്ചെ തുറന്നു. കല്ലാര്‍, ചിന്നാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. കോട്ടയത്ത് പുലര്‍ച്ചെയും മഴ തുടര്‍ന്നു. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. പെരിന്തല്‍മണ്ണയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക