തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമര്‍ദം കേരള തീരത്തിന്​ ഭീഷണിയാകില്ലെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗോവ-മഹാരാഷ്​ട്ര തീരത്ത് സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം പടിഞ്ഞാറ്​, വടക്കുപടിഞ്ഞാറ്​ ദിശയില്‍ സഞ്ചരിച്ച്‌​ അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കും.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം പടിഞ്ഞാറ്​ ദിശയില്‍ സഞ്ചരിച്ച്‌​ വെള്ളിയാഴ്​ച തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്​ച ശക്തമായ മഴക്ക്​ സാധ്യതയുണ്ട്​. ഇവിടെ മഞ്ഞ അലര്‍ട്ട്​ ബാധകമാക്കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വെള്ളിയാഴ്​ചയും മഞ്ഞ അലര്‍ട്ടാണ്​. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്

.തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്ധ്ര തീരത്തും വടക്കന്‍ തമിഴ്നാട് തീരങ്ങളിലും മധ്യ കിഴക്കന്‍ അറബിക്കടലിലും മഹാരാഷ്​ട്ര തീരത്തും ശക്തമായ കാറ്റിന്​ സാധ്യതയുണ്ട്​. മണിക്കൂറില്‍ 40 മുതല്‍ 50 കി. മീറ്റര്‍ വരെ വേഗത്തിലും ചിലപ്പോള്‍ 60 കി. മീറ്റര്‍ വരെ വേഗത്തിലും കാറ്റ്​ വീശാം. കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട്​ വരെ വ്യാഴാഴ്​ച രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക