മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138.60 അടിയിലെത്തി. നീരൊഴുക്കില്‍ കുറവു വന്നതോടെ സ്പില്‍വേയിലെ രണ്ടു ഷട്ടറുകള്‍ തമിഴ്നാട് അടച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആറു ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്. ഇന്നലെ പകല്‍ എല്ലാ ഷട്ടറുകളും 60 സെന്‍റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരുന്നത്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ മൂന്നു ഷട്ടറുകള്‍ 60 സെന്‍റിമീറ്ററില്‍ നിന്നും 30 സെന്‍റിമീറ്ററായി കുറച്ചു.

മൂന്നു ഷട്ടറുകള്‍ അറുപത് സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.അതേസമയം നവംബര്‍ 9 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക