തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് (kerala Rains)സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രം. ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല.ഇന്നും നാളെയും എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ട് (Green Alert) മാത്രമാണ്. വെള്ളിയാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേയ്ക്ക് നീങ്ങും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കൂടുതല്‍ ശക്തമാകും. രണ്ട് ന്യൂനമര്‍ദവും കേരളത്തെ ബാധിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. സീസണില്‍ 47 ദിവസത്തിനിടെ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദ്ദമാണ് ഇത്.
കര്‍ണാടക തീരത്തിന് സമീപം മധ്യ കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ 3-ാം നമ്ബര്‍ ഷട്ടര്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടര്‍ അടച്ചത്. അതേസമയം മുല്ലപ്പെരിയാര്‍ ജലനിരപ്പ് വീണ്ടും വര്‍ദ്ധിച്ചു. 140 . 6 അടിയാണ് ജലനിരപ്പ്.