തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമര്‍ദ്ദത്തിന്‍റെ പ്രഭാവത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ ന്യൂനമര്‍ദ്ദം

മലയോര മേഖലകളിലും വനമേഖലകളിലും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. കിട്ടും. നവംബര്‍ 23 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ നവംബര്‍ അവസാനത്തോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.നവംബര്‍ 26 മുതല്‍ ഡിസംബര്‍ 2 വരെയുള്ള ആഴ്ചയില്‍ തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലും പാലക്കാട്‌ ജില്ലയുടെ ചില ഭാഗങ്ങളിലും സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറവ് മഴ ലഭിക്കാന്‍ സാധ്യതയാണുള്ളതെന്ന് കാലാവസ്ഥ വകുപ്പിന്റെ നി​ഗമനം. മറ്റുള്ള ജില്ലകളില്‍ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക