ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും. ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് സന്നിധാനത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം.ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവില്‍ തുറന്ന് നെയ്ത്തിരി തെളിയിക്കും. മറ്റു പ്രത്യേക പൂജകളില്ല.ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഞായറാഴ്ച ഉഷഃപൂജയ്ക്കു ശേഷം നടക്കും. 21-ന് രാത്രി നടയടയ്ക്കും.10 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലുമുള്ളവര്‍ക്ക് ഇത്തവണ ദര്‍ശനത്തിന് അനുമതിയുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് പ്രവേശനം.രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ നെഗറ്റീവായവര്‍ക്കും ദര്‍ശനത്തിനെത്താം. രണ്ടു വാക്‌സിനെടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക