ജിദ്ദ: സൗദി ഈ വര്‍ഷം റെക്കോഡ്​ എണ്ണം തൊഴില്‍ വിസകള്‍ അനുവദിച്ചതായി കണക്കുകള്‍. ജനറല്‍ അതോറിറ്റി ഫോര്‍ സ്​റ്റാറ്റിസ്​റ്റിക്‌സാണ് കണക്ക് പുറത്തുവിട്ടത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ സൗദി ഈ വര്‍ഷം ഇതുവരെയായി 9.5 ലക്ഷം തൊഴില്‍ വിസകള്‍ അനുവദിച്ചതായി ആണ് റിപ്പോര്‍ട്ട്.പ്രതിദിനം 7944 എന്ന നിലയിലാണ്​ വിസകള്‍ അനുവദിച്ചിരിക്കുന്നത്​. സ്വകാര്യ, ഗാര്‍ഹിക, സര്‍ക്കാര്‍ മേഖലകളിലാണ് പുതുതായി തൊഴില്‍ വിസകള്‍ അനുവദിച്ചത്. ഇത്​ റെക്കോഡാണ്​. ഇതാദ്യമായാണ്​ വിസകളുടെ എണ്ണം ഇത്രയും ഉയര്‍ന്നത്​. ജനറല്‍ അതോറിറ്റി ഫോര്‍ സ്​റ്റാറ്റിസ്​റ്റിക്‌സാണ് ഡേറ്റ പ്രസിദ്ധീകരിച്ചത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 50 ശതമാനത്തി​െന്‍റ വര്‍ധന രേഖപ്പെടുത്തി. ആദ്യ ആറു മാസങ്ങളില്‍ സ്വകാര്യ മേഖലക്ക് 2,98,000 വിസകളും 2,12,000 വിസകള്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റിനും ഒരു ലക്ഷം വിസകള്‍ സര്‍ക്കാര്‍ മേഖലക്കുമായി അനുവദിച്ചു. ഇതില്‍ നാലു ലക്ഷം വിസകള്‍ പുരുഷന്മാര്‍ക്കും 1,11,000 വിസകള്‍ സ്ത്രീകള്‍ക്കുമായാണ് അനുവദിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക