തിരുവനന്തപുരം: ഊര്‍ജ പ്രതിസന്ധിയില്‍ നിന്നും മറികടക്കാന്‍ പ്രതിദിനം 2 കോടിയോളം രൂപ അധികം ചെലവഴിക്കേണ്ട സ്ഥിതിയിലാണ് കെഎസ്‌ഇബി വ്യക്തമാക്കി. ജല വൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍, ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് കണക്കുകള്‍ പറയുന്നു. സംസ്ഥാനത്ത് ലഭ്യമായ വെള്ളത്തിന്‍റെ പത്തിലൊന്നു പോലും വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. 70 ശതമാനവും പുറത്ത് നിന്ന് ദീര്‍ഘകാല കരാറിന്‍റെ അടിസ്ഥാനത്തില്‍ വാങ്ങുകയാണ്. കല്‍ക്കരി ക്ഷാമം മൂലം താപനിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതോടെയാണ് കേരളത്തിലും വൈദ്യുതി ക്ഷാമം രൂക്ഷമായത്. 3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. 1600 മെഗാവാട്ട് മാത്രമാണ് ഇവിടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക