ക​ക്കോ​ടി: എ​ന്‍​ജി​ന്‍ ഓ​യി​ല്‍ ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു. ബാ​ലു​ശ്ശേ​രി – കോ​ഴി​ക്കോ​ട് പാ​ത​യി​ല്‍ ക​ക്കോ​ടി മു​ക്കി​ലെ എ.​ബി.​ആ​ര്‍ മാ​ര്‍​ക്ക​റ്റി​ങ് ഗ്രൂ​പ്പി‍െന്‍റ വാ​ഹ​ന എ​ന്‍​ജി​ന്‍ ഓ​യി​ലി‍െന്‍റ ഗോ​ഡൗ​ണി​നാ​ണ് തീ​പി​ടി​ച്ച​ത്.ചൊ​വാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ്​ സം​ഭ​വം. ഇ​ത്​ സ്പെ​യ​ര്‍ പാ​ര്‍​ട്ട്സ്​ ഗോ​ഡൗ​ണും കൂ​ടി​യാ​ണ്. ഓ​യി​ലി​ന് തീ ​പി​ടി​ച്ച​തോ​ടെ കാ​നു​ക​ള്‍ പൊ​ട്ടി ഒ​ഴു​കി തീ ​ആ​ളി​പ​ട​ര്‍​ന്നു. വെ​ള്ളി​മാ​ടു​കു​ന്നി​ല്‍​നി​ന്നും ന​രി​ക്കു​നി​യി​ല്‍ നി​ന്നും ര​ണ്ട് വീ​തം ഫ​യ​ര്‍ യു​നി​റ്റു​ക​ള്‍ എ​ത്തി​യി​ട്ടും തീ​യ​ണ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് ബീ​ച്ചി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ഫ​യ​ര്‍ യൂ​നി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്. ക​ന്നാ​സു​ക​ളി​ലും ബാ​ര​ലു​ക​ളി​ലും സൂ​ക്ഷി​ച്ച ലൂ​ബ്രി​ക്ക​ന്‍റ്​ ഓ​യി​ല്‍ ശേ​ഖ​ര​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ക​ത്തി ന​ശി​ച്ചു.രാ​ത്രി ഏ​ഴു​മ​ണി​ക്ക് ക​ട​യ​ട​ച്ചു​പോ​യ​താ​ണ്. തീ​പി​ടി​ത്ത​ത്തി‍െന്‍റ കാ​ര​ണം വ്യ​ക്ത​മ​ല്ല. സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക്​ പ​ട​ര്‍​ന്നെ​ങ്കി​ലും തീ​യ​ണ​ച്ചു. പൊ​ട്ടി​ത്തെ​റി സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ​മീ​പ​ത്തെ താ​മ​സ​ക്കാ​രെ പൊ​ലീ​സ് മാ​റ്റി​പാ​ര്‍​പ്പി​ച്ചു. ഡി.​സി.​ആ​ര്‍.​ബി അ​സി​സ്റ്റ​ന്‍റ്​ ക​മീ​ഷ​ണ​ര്‍ ര​ഞ്ജി​ത്ത്, ചേ​വാ​യൂ​ര്‍ എ​സ്.​ഐ പി.എസ്. ജയിംസ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക