പത്തനംതിട്ട : കോന്നിയില്‍ അയല്‍വാസിയുടെ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് മരിച്ചത്.ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചത്. പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി തടവില്‍ കഴിയുകയാണ്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക വിഷമത്തിലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക