തിരുവനന്തപുരം; വിഡിയോ കോള്‍ വഴി കെണിയിലാക്കി ഭീഷണിപ്പെടുത്തുത്തി പണം തട്ടുന്ന സംഘത്തെക്കുറിച്ച്‌ മുന്നറിയിപ്പുമായി നടന്‍ അനീഷ് രവി. തന്റെ സഹപ്രവര്‍ത്തകന് നേരിട്ട ദുരനുഭവമാണ് താരം ആരാധകരുമായി പങ്കുവെച്ചത്. ഫെയ്സ്ബുക് ലൈവിലെത്തിയാണ് അനീഷ് ഇക്കാര്യം പറഞ്ഞത്.

ആര്‍ട് ഡയറക്ടര്‍ അനിലാണ് തട്ടിപ്പില്‍ കുടുങ്ങിയത്. അഞ്ജാതനമ്ബറില്‍ നിന്നാണ് അനിലിന് വിഡിയോ കോള്‍ വരുന്നത്. കോള്‍ എടുത്തപ്പോള്‍ ഒരു പെണ്‍കുട്ടി സംസാരിക്കുന്നു. പിന്നീട് അവര്‍ സ്വയം വസ്ത്രം മാറ്റുകയാണ്. ഇത് കണ്ടയുടനെ അനില്‍ കോള്‍ കട്ട് ചെയ്തു. പിന്നീട് ഇതിന്റെ സ്ക്രീന്‍ റെക്കോര്‍ഡും മറ്റ് വിഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വിഡിയോ അയച്ചുതരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

11,500 രൂപ കൊടുത്തില്ലെങ്കില്‍ ഇത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യും എന്നാണ് ഭീഷണി.ഇത്തരത്തില്‍ ഭീഷണിക്ക് ഇരയായ ഒട്ടേറെ പേര്‍ സിനിമാമേഖലയില്‍ തന്നെയുണ്ടെന്ന് താരം വ്യക്തമാക്കുന്നുണ്ട്. അറിയാത്ത നമ്ബറുകളില്‍നിന്നും വരുന്ന വിഡിയോ കോള്‍ എടുക്കരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് താരം ലൈവ് അവസാനിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക