കൊച്ചി: കൊവിഡ് ബാധിച്ച്‌ മരിച്ച ദളിത് വൃദ്ധന്‍റെ മൃതദേഹം പുഴുവരിച്ച നിലയിലെന്ന പരാതിയുമായി മക്കള്‍. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച പെരുമ്ബാവൂര്‍ സ്വദേശി കുഞ്ഞുമോന്‍റെ മകനാണ് ആശുപത്രിയ്ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ ആരോപണം കളമശ്ശേരി മെഡിക്കല്‍ കോള്ജ് അധികൃതര്‍ നിഷേധിച്ചു. കൊവിഡ് ബാധിതനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 85 കാരനായ കുഞ്ഞുമോന്‍ കഴിഞ്ഞ 14 നാണ് മരിച്ചത്.

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം പെരുമ്ബാവൂര്‍ നഗരസഭ ശ്മശാനത്തില്‍ സംസ്കാരത്തിന് കൊണ്ടുവന്നപ്പോഴാണ് പുഴുക്കളെ കണ്ടതെന്ന് മകന്‍ പറയുന്നു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ധൃതിപ്പെട്ട് സംസ്കാരം നടത്തുകയായിരുന്നു.ഓഗസ്റ്റ് 29 ന് പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു ആദ്യം കുഞ്ഞുമോനെ പ്രവേശിപ്പിച്ചത്. പിന്നീട് അമ്ബലമുകള്‍ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി.ആരോഗ്യനില വഷളായതോടെ സെപ്റ്റംബര്‍ ആറിന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 14 ന് മരണം നടന്നെന്ന് അധികൃതര്‍ മകനെ അറിയിച്ചു. എന്നാല്‍ അച്ഛന്‍ മരിച്ചത് ദിവസങ്ങളോളം അധികൃതര്‍ മറച്ചുവെച്ചെന്ന സംശയം മകന്‍ അനില്‍കുമാര്‍ ഉന്നയിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക