സാമ്ബത്തിക തിരിച്ചടി നേരിടുന്ന രാജ്യത്ത് നികുതി പുതുക്കി സര്‍ക്കാര്‍ തീരുമാനം. ജനുവരി മുതല്‍ വിവിധ വസ്തുക്കളുടെയും വില വര്‍ധിക്കും. ലൗക്‌നൗവില്‍ ചേര്‍ന്ന ജി എസ് ടി യോഗത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.കേന്ദ്ര സര്‍ക്കാരിന്റെ സാമ്ബത്തിക നില മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ നീക്കം എന്ന നിലയിലാണ് ഇരുമ്ബ് മുതല്‍ കാര്‍ബണ്‍ കലര്‍ത്തിയ ജ്യൂസുകള്‍ക്കും പഴച്ചാറുകള്‍ക്കും ഉള്‍പ്പെടെയാണ് ജി എസ് ടി വര്‍ധിപ്പിച്ചത്. പുതിയ നികുതി നിര്‍ദേശങ്ങള്‍ ജനുവരിമുതല്‍ നടപ്പാകും.

നികുതി വര്‍ധിപ്പിച്ച വസ്തുക്കളുടെ പട്ടിക ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • ഇരുമ്ബ്, ചെമ്ബ്, മാംഗനീസ്‌, അലുമിനിയം, കൊബാള്‍ട്ട്‌, ലെഡ്‌, സിങ്ക്‌, ടിന്‍, ക്രോമിയം എന്നിവയുടെ നികുതി അഞ്ചില്‍നിന്ന്‌ 18 ശതമാനമാക്കി.
  • എക്‌സ്‌റ്റേണല്‍ ബാറ്ററിക്ക് 18 ല്‍നിന്ന്‌ 28 ശതമാനമാക്കി.
  • പേനകള്‍ക്ക് 18 ശതമാനം
  • കാര്‍ബണ്‍ കലര്‍ത്തിയ പഴച്ചാറുകളുടെയും ജ്യൂസുകളുടെയും 28 ശതമാനം നികുതിക്കൊപ്പം 18 ശതമാനം നഷ്‌ടപരിഹാര നികുതിയും ഈടാക്കും.
  • ആവര്‍ത്തനോപയോഗ ഉല്‍പ്പന്നങ്ങള്‍ക്ക്‌ 12 ശതമാനം.
  • ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകള്‍ ഇനിമുതല്‍ അഞ്ചു ശതമാനം ജിഎസ്‌ടി നല്‍കണം. നിലവില്‍ റെസ്‌റ്റോറന്റുകളായിരുന്നു നികുതി അടയ്‌ക്കേണ്ടത്.
  • കോവിഡ്‌ ചികിത്സയ്‌ക്കുള്ള 11 മരുന്നിന്റെ നികുതി ഇളവ്‌ ഡിസംബര്‍ അവസാനംവരെ തുടരും.
  • റെയില്‍വേ പാര്‍ട്ടുകള്‍, ലോക്കോമോട്ടീവുകള്‍ എന്നിവയുടെ നികുതി 12ല്‍നിന്ന്‌ 18 ശതമാനമാക്കി.
  • പാദരക്ഷകള്‍, തുണിത്തരങ്ങള്‍ എന്നിവയ്‌ക്ക്‌ അന്തിമ ഉല്‍പ്പന്നത്തിന്‌ കൂടുതല്‍ നികുതി ഈടാക്കുന്നത്‌ 2022 ജനുവരി ഒന്നുമുതല്‍ തിരുത്തും.
  • ക്യാന്‍സര്‍ ചികിത്സയ്‌ക്കുള്ള മരുന്നുകളുടെ നികുതി 12ല്‍നിന്ന്‌ അഞ്ച്‌ ശതമാനമാക്കി.
  • ചരക്കുവണ്ടികള്‍ക്ക്‌ സംസ്ഥാനങ്ങള്‍ ഈടാക്കിയിരുന്ന നാഷണല്‍ പെര്‍മിറ്റ്‌ ഫീസ്‌ ഒഴിവാക്കി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക