കൃഷിയിടങ്ങളിൽ പൊന്നു വിളയാൻ കർഷകർ എന്തും ചെയ്യും. കൃഷിയിടങ്ങളിൽ കണ്ണേറു തട്ടാതിരിക്കാൻ അവർ പല പൊടിക്കൈകളും പ്രയോഗിക്കാറുണ്ട്.എന്നാൽ ആന്ധ്ര പ്രദേശിലെ നെല്ലോർ ജില്ലയിലെ ബൻഡാകില്ലിപ്പള്ളി ഗ്രാമത്തിലെ ചെഞ്ചു റെഡ്ഡി എന്ന കർഷകൻ വ്യത്യസ്തമായ മാർഗമാണ് സ്വീകരിച്ചത്. അതായത് അൽപം എരിവും പുളിയുമുള്ള ഒരു പ്രയോഗം. അതിനു കൂട്ടുപിടിച്ചത് ബോളിവുഡ് നടി സാക്ഷാൽ സണ്ണി ലിയോണിന്റെ ചിത്രവും. പത്തേക്കറോളം വരുന്ന തന്റെ കൃഷിയിടത്തിനു സമീപം സണ്ണി ലിയോണിന്റെ അർധനഗ്ന ചിത്രം സ്ഥാപിക്കുകയാണ് ഇയാൾ ചെയ്തത്. കൂടെ ബോർഡിൽ ഒരു തെലുങ്ക് കാപ്ഷനും– ‘ഹേയ് ആരും കരയുകയോ അസൂയപ്പെടുകയോ ചെയ്യരുത്’.എന്തായാലും സംഗതി ഏറ്റെന്നു 45 കാരനായ കൃഷിക്കാരൻ അവകാശപ്പെടുന്നു. ഇപ്പോൾ ആരും തന്റെ വിളകളിലേക്കു നോക്കാറില്ല. എല്ലാവരുടേയും ദൃഷ്ടി താരത്തിന്റെ ചുവന്ന ബിക്കിനി ധരിച്ച മേനിയിൽ. നോക്കുന്നവരും ഹാപ്പി, കർഷകനും ഹാപ്പി. ചിത്രം സോഷ്യൽമീഡിയയിൽ വൈറലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക