സ്വന്തം ജീവിതം അപകടത്തിലാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഫേസ്ബുക്കിലാണ് സനല്‍ ഇക്കാര്യം പങ്കുവെച്ചത്. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാഴ്ച്ച ഫിലിം ഫോറത്തില്‍ അന്വേഷണം നടത്തണമെന്നും സനല്‍ പറയുന്നു. സംഭവത്തെ കുറിച്ച്‌ വിശദീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ പകര്‍പ്പും പങ്കുവെച്ചിട്ടുണ്ട്.

സനല്‍ കുമാര്‍ ശശിധരന്‍ കാഴ്ച്ച ഫോറത്തിലെ മുന്‍ അംഗമായിരുന്നു. കാഴ്ച്ചയില്‍ നിന്നുമിറങ്ങുമ്ബോള്‍ എന്തോ ഒന്ന് തനിക്ക് പിറകെ വരുന്നതായി തോന്നി. അതിന് പിന്നില്‍ താന്‍ കരുതുന്നതിനേക്കാള്‍ വലിയ കാര്യങ്ങളുണ്ടെന്നും സനല്‍ പറയുന്നു. കാഴ്ച്ചയുടെ ഓഫിസില്‍ അനാശ്യാസ്യപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും സനല്‍ ആരോപിച്ചു. തന്നോട് സ്ത്രീകളായ സഹപ്രവര്‍ത്തകര്‍ തന്നെ മാനസികമായ അസ്വാസ്ഥ്യം ഉള്ളതായി അറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം തന്റെ സഹപ്രവര്‍ത്തകര്‍ തന്നെയാണെന്നും സനല്‍ പരാതിയില്‍ പറയുന്നു. ഇത് തുറന്ന് പറഞ്ഞതിന്റെ പേരില്‍ എന്ത് തന്നെ സംഭവിച്ചാലും താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നില്ല. എന്നാല്‍ തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാഴ്ച്ചയില്‍ നടക്കുന്ന സംഭവങ്ങള്‍ക്കെതിരെ അന്വേഷണം ഉണ്ടാവണം. അതിന് പൊതുജനം ശബ്ദം ഉയര്‍ത്തണമെന്നും സനല്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക