കൊച്ചി: 42-ാം വിവാഹ വാർഷികം ആഘോഷിച്ച്‌ പിണറായി വിജയനും ടി കമലയും. വിവാഹ വാര്ഷിക ദിനത്തിൽ പത്നിക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഒരുമിച്ചുള്ള 42 വർഷങ്ങൾ’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. 1979 സെപ്റ്റംബർ 2-ാം തിയതിയായിരുന്നു പിണറായി വിജയൻ വിവാഹിതനായത്.വിവാഹ സമയത്ത് പാർട്ടി അച്ചടിച്ച കത്ത് നേരത്തെ വൈറലായിരുന്നു. കണ്ണൂർ ജില്ലാക്കമ്മറ്റിയുടെ പേരിലൽ 1-8-1979 അച്ചടിച്ച ക്ഷണക്കത്തിലൽ സമ്മാനങ്ങൾ സദയം ഒഴിവാക്കുകയെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. അന്നത്തെ പാർട്ടി ജില്ലാ സെക്രട്ടറി ചടയൻ ഗോവിന്ദന്റെ പേരിലായിരുന്നു ക്ഷണക്കത്ത്.

https://www.facebook.com/PinarayiVijayan/photos/a.969029933188837/4377710835654046/?type=3&scmts=scwspsdd

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക