മുംബൈ :കോവിഡ് ബാധിതരായി ഭാര്യയ്ക്കൊപ്പം മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജംബോ കോവിഡ് സെന്ററിൽ 10 ദിവസം ചികിത്സയിൽ കഴിഞ്ഞ അനുഭവം താക്കുർളി നിവാസിയും മുബൈയിലെ വാര്യർ ഫൗണ്ടേഷൻ ന്റെ കാര്യദർശിയുമായ രമേശ് വാസു വിവരിക്കുന്നു. , മഹാരാഷ്ട്ര ആരോഗ്യവകു പ്പിന് കീഴിലുള്ള മുളുണ്ടിലെ ജംബോ കോവിഡ് സെൻററിലാ ണ് കാവിഡ് ബാധിച്ച്  ഞാൻ പത്തു ദിവസം ചെലവിട്ടത് . കോവിഡ് ബാധിച്ച ഭാര്യ ബിജുരമേശും എനിക്കൊപ്പം ഉണ്ടായിരുന്നു . അവിശ്വസനീയമായ രീതിയിലുള്ള സൗകര്യങ്ങളാണ് അവിടെ ഒരുക്കിയിരിക്കുന്നത് . 250 രോഗികൾക്ക് ഓക്സിജൻ സൗകര്യങ്ങളോടുകൂടിയ കിടക്കകൾ , ശുശ്രൂഷിക്കാൻ അഞ്ച് ഡോക്ട്ടർമാർ , ദിവസത്തിൽ അഞ്ചിലധികം പ്രാവശ്യം രക്താതിമർദപരിശോധന , പ്രമേഹ പരിശോധന , ശ്വാസ സംബന്ധമായവർക്ക് പ്രത്യക നഴ്സിങ് സൗ കര്യം , പത്തിലേറെ വിവിധ ആരോഗ്യ പ്രവർത്തകരായ ജീവനക്കാർ. പട്ടിക നീളുന്നു . പി.പി.ഇ. കിറ്റിനുള്ളിൽ  മറഞ്ഞിരിക്കുന്ന ആരോഗ്യപ്രവർത്തകരു ടെരുടെ ഹൃദയവിശാലതയെ മാത്രമേ നമുക്കു കാണാൻ കഴിയൂ . ആരുടേയും മുഖം കണ്ടില്ലെങ്കിലും അഗാധമായ ഒരു സൗഹൃദം സ്ഥാപിച്ചിട്ടാണ് ഞാൻ രോഗമുക്തനായി ഇറങ്ങിയത് . ചുരുങ്ങിയത് പതിനൊന്ന് ദിവസത്തെ മോണിറ്ററിങ് നിർബന്ധമാക്കി . രോഗം പൂർണമായും മാറി എന്ന് ഉറ പ്പുവരുത്തി , രാഗികളെ യാത്രയയക്കു ന്നു . അഡ്മിറ്റ് ചെയ്തതിന് ശേഷം മൂന്ന് പ്രാവശ്യം രക്തപരിശോധന , എക്സ് റേ ഇ.സി.ജി. എന്നിവ സൗജന്യമായി ചെയ്യുന്നു . മരുന്നും ക്ഷണവും സൗജന്യം സാനിറ്റസ് ചെയ്ത ശൗചാലയങ്ങൾ . ഒരു സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി യും ഇത്രയും സൗകര്യമൊരുക്കുമൊന്ന് ഞാൻ കരുതുന്നില്ല . കോവിഡാനന്തരം ഉയർന്ന രക്താതിമർദം മൂലം ഒരു കാൽ തളർന്നതിനു ശേഷമാണ് എൻറ ഭാര്യയെ ഈ കോവിഡ് സെൻററിൽ എത്തി ക്കുന്നത് . രണ്ട് മണിക്കുറിനുള്ളിൽ തന്നെ ഏറ്റവും നല്ല ചികിത്സ നൽകു കയും ചെയ്തു . ഒപ്പം തന്നെ സയൺ മെഡിക്കൽ കോളേജിലെ ന്യൂറോ മെഡി സിൻ വിഭാഗം തലവൻ ഡം . അനിൽ വെങ്കിടാചലത്തിൻറ കൃത്യമായ ഉപദേശത്തോടു കൂടി ഞങ്ങൾ െ കൊവിഡ് ബാധയിൽ നിന്നും സാധാരണ ജീവിതത്തിലക്ക് തിരിച്ചുവന്നത് .ഭാര്യ ബിജു എസ് . ഐ.ഇ.എസ് . കോളേജ് സയണിലെ അസി . പ്രൊഫ സറാണ് . അവർ വീണ്ടും കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു പലവിധ പ്രശ്നങ്ങളാൽ നിത്യരോഗികളാക്കപ്പെടുന്ന അവസ്ഥ മാറണമെങ്കിൽ നമ്മുടെ മനോഭാവമാണ് മാറ്റേണ്ടത് . ആത്മവിശ്വാസമാണ് വേണ്ടത് . നമ്മു ടെ സർക്കാരാശുപത്രികളേയും അവിടു ത്തെ ആത്മാർഥമായ പ്രവർത്തനം നടത്തുന്ന ഡാക്ടർമാരെയാണ് വിശ്വസി ക്കേണ്ടത് . കോവിഡിനെ ലളിതമായി ക്കാണരുതെന്നാണ് എൻറെ അപ ക്ഷ . കാരണം അതിൻെറ പ്രഹരം ഏതു വിധത്തിലുമാകാം . അതിനെയാണ് കരു തിയിരിക്കണത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക