വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചത് നാലുവര്‍ഷം. സംഭവത്തില്‍ ശ്രീകൃഷ്ണപുരം സ്വദേശിയെ സി.ഐ കെ.എം. ബിനീഷും സംഘവും അറസ്റ്റ് ചെയ്തു. 37 കാരിയായ കടമ്ബഴിപ്പുറം സ്വാദേശിയെ പീഡിപ്പിച്ച കേസില്‍കടമ്ബഴിപ്പുറം കല്ലുവെട്ടുകുഴി വീട്ടില്‍ അബ്ദുസമദി(36)നെയാണ് അറസ്റ്റ് ചെയ്തത്.

2017 ജനുവരി മുതല്‍ 2021 ജൂണ്‍ വരെ മൂന്ന് മക്കളുടെ മാതാവും കടമ്ബഴിപ്പുറം സ്വദേശിയുമായ യുവതിയെ നിരന്തരം പീഡനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നിരസിക്കുകയും പീഡനം തുടരുകയും ചെയ്തതാണ് പരാതിപ്പെടാന്‍ കാരണമെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. അബ്ദുസമദിന് നിലവില്‍ ഭാര്യവും മക്കളുമുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക