ഇടുക്കി: ഇടുക്കിയില്‍ ഏലത്തോട്ടത്തിലേക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ടു പോയ വാഹനം പരിശോധനാ സംഘം പിടികൂടി. വാഹനത്തില്‍ 18 വയസ്സില്‍ താഴെയുള്ള മൂന്നു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ഇവരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റും. വീട്ടില്‍ ഒറ്റക്ക് ഇരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പണിക്ക് കൊണ്ടു പോകുന്നതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

തമിഴ്നാട്ടില്‍ നിന്നും കുട്ടികളെ ജോലിക്ക് എത്തിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, പൊലീസ്, തൊഴില്‍, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 12 വാഹന ഉടമകള്‍ക്ക് എതിരെ കേസ് എടുത്തിട്ടുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക