ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രിയുമായ ഒ. പനീര്‍ ശെല്‍വത്തിന്‍റെ ഭാര്യ വിജയലക്ഷ്​മി അന്തരിച്ചു. 63 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിലാണ്​ അന്ത്യം. ഹൃദയാഘാതമാണ്​ മരണകാരണം. ആരോഗ്യസ്​ഥിതി മോശമായതിനെ തുടര്‍ന്ന്​ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചയിലധികമായി ചികിത്സയിലായിരുന്നു അവര്‍. ബുധനാഴ്ച രാവിലെ ഹൃദയാഘാതമു​ണ്ടായതോടെ മരിച്ചു. രാവിലെ 6.40ഓടെയാണ്​ മരണം.മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒ.പി.എസിന്‍റെ നാടായ പെരിയകുളത്തേക്ക്​ കൊണ്ടുപോകും. ഇരുവര്‍ക്കും മൂന്നു മക്കളാണുള്ളത്​. മക്കള്‍: കവിത ഭാനു, തേനി എം.പി പി. രവീന്ദ്രനാഥ്, ജയപ്രദീപ്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക