ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഘടകകക്ഷി സ്ഥാനാര്‍ഥികളില്‍ നിന്ന് ചില നേതാക്കള്‍ പണം വാങ്ങിയെന്ന് സിപിഎം റിപ്പോര്‍ട്ട്. ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിന് അവരില്‍ നിന്ന് പണം വാങ്ങുന്നത് പാര്‍ട്ടി രീതിയല്ല എന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇത്തരം സംഭവങ്ങള്‍ നടന്ന ജില്ലകളില്‍ പരിശോധിച്ച്‌ തിരുത്തണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലയിടങ്ങളില്‍ ബൂര്‍ഷ്വാ പാര്‍ട്ടികളെ പോലെ സ്ഥാനാര്‍ഥിയാകാന്‍ വേണ്ടി ചില്‍ ചരടുവലികള്‍ നടത്തി. സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ ശിപാര്‍ശ ചെയ്യിക്കുന്നവരും പാര്‍ട്ടിയിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പൊന്നാനിയിലും കുറ്റ്യാടിയിലും നടന്ന സംഭവങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. മാധ്യമങ്ങളും എതിരാളികളും പാര്‍ട്ടിക്കെതിരെ ഈ സംഭവത്തെ ഉപയോഗിച്ചു. കുറ്റ്യാടിയില്‍ മോഹനന്‍ മാസ്റ്ററുടെ കുടുംബത്തിന് എതിരെ വരെ പരാമര്‍ശങ്ങളുണ്ടായി. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പായി സോഷ്യല്‍ മീഡിയ വഴി വ്യക്തികളെ തേജോവധം ചെയ്യുന്ന സംഭവങ്ങളുണ്ടായി. തിരുത്തപ്പെടേണ്ട ദൌര്‍ബല്യങ്ങള്‍ എന്ന പേരിലാണ് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക