തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് പത്ത് ദിവസങ്ങള്‍ക്കകം കുറയുമെന്ന് സര്‍ക്കാറിന്റെ പ്രോജക്ഷന്‍ റിപ്പോര്‍ട്ട്.

രോഗ വ്യാപന തോത് കണക്കാക്കുന്ന കോവിഡ് ആര്‍ ഘടകം ഈയാഴ്ച വീണ്ടും ഉയര്‍ന്നില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകില്ലെന്നാണു വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരാളില്‍നിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാന്‍ ഉപയോഗിക്കുന്ന സൂചകമാണ് ആര്‍ ഘടകം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ 0.96ല്‍ നിന്ന് 1.5 ആയി ഉയര്‍ന്നിരുന്നു. ഓണത്തിനു ശേഷം ആര്‍ 2 വരെ ഉയരാമെന്ന നേരത്തേ ആശങ്കയായിരുന്നു സംസ്ഥാനത്തിന് പിന്നിലുണ്ടായിരുന്നത്.

പുതിയ സാഹചര്യത്തില്‍ ഈ തോതില്‍ ഉയര്‍ച്ച ഉണ്ടാകാത്ത പക്ഷം ആശങ്കയ്ക്കും സാധ്യയില്ല. അതേസമയം, ഈയാഴ്ച അവസാനത്തോടെ രോഗികളുടെ എണ്ണം ദിവസം 40,000 ത്തിനു മുകളിലെത്താമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക