തിരുവനന്തപുരം: 60 വയസിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉള്‍പ്പെടെ ഏകദേശം 9 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇവര്‍ക്ക് എത്രയും പെട്ടെന്ന് വാക്‌സിന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വിമുഖത തുടരുന്നത് ഗൗരവതരമാണ്. ഇവരുടെ പട്ടിക തയ്യാറാക്കി ബന്ധുക്കളും സുഹൃത്തുക്കളും മുഖേന സമ്മര്‍ദ്ദം ചെലുത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ ഭയമുള്ളവരുമുണ്ട്. വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങളാണ് ആശങ്കക്ക് കാരണം.

യഥാര്‍ത്ഥത്തില്‍ ചെറുപ്പക്കാരിലേക്കാള്‍ കുറഞ്ഞ പാര്‍ശ്വഫലങ്ങളാണ് പ്രായമായവരില്‍ കാണുന്നത്. മികച്ച രോഗപ്രതിരോധവും പ്രായമായവര്‍ക്ക് ലഭിക്കും. മരണമടയുന്നവരില്‍ ബഹുഭൂരിഭാഗവും വാക്‌സിന്‍ എടുക്കാത്തവരാണ്. വാക്‌സിന്‍ എടുത്തിട്ടും മരണമടഞ്ഞവര്‍ രണ്ടോ അതിലധികമോ അനുബന്ധ രോഗങ്ങളുള്ളവരാണ്. അതില്‍ നിന്ന് രോഗ പ്രതിരോധത്തിനുള്ള മികച്ച മാര്‍ഗ്ഗം വാക്‌സിനാണെന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക