ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഡിസംബര്‍ ഒന്നിന്ന് മുന്‍പായി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.

വീടുകള്‍ തോറും പ്രചാരണം നടത്തി എല്ലാവരും വാക്സിന്‍ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.രണ്ടാം ഡോസും എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ ആവശ്യമായ സജ്ജീകരണമൊരുക്കണമെന്നും മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ പ്രകാരം ലഭിക്കുന്ന തുക സംസ്ഥാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 48 ജില്ലകളില്‍ 50% പേര്‍ക്ക് മാത്രമാണ് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക