ഹവാന: 2 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്സിനേഷന്‍ തുടങ്ങി ക്യൂബ. ലോകത്താദ്യമായാണ് 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത്.

തദ്ദേശിയമായി വികസിപ്പിച്ച വാക്സിനാണ് കുത്തിവയ്ക്കുന്നത്. ഇതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂളുകള്‍ തുറക്കുന്നതിന് മുന്‍പായി 2 മുതല്‍ 11 വരെ പ്രായമുള്ളവരിലാണ് ചൊവ്വാഴ്ച കുത്തിവയ്പ് തുടങ്ങിയത്. 2020 മാര്‍ച്ച്‌ മുതല്‍ അധികനാളും അടഞ്ഞുകിടക്കുകയായിരുന്നു ക്യൂബയിലെ സ്കൂളുകള്‍. ചൊവ്വാഴ്ച സ്കൂള്‍ തുറന്നെങ്കിലും ടിവിയിലൂടെയായിരുന്നു ക്ലാസുകള്‍.

ഇതുവരെ ലോകത്ത് കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ കുത്തിവയ്പ് നടത്തിയിട്ടുള്ള രാജ്യങ്ങളില്‍ 12നു മേല്‍ പ്രായമുള്ളവര്‍ക്കാണ് നല്‍കിയിട്ടുള്ളത്. 12നു മേലുള്ള കുട്ടികള്‍ക്കു ക്യൂബയില്‍ കുത്തിവയ്പ് 3ന് ആരംഭിച്ചു. 2 വയസ്സ് മുതലുള്ളവര്‍ക്ക് കുത്തിവയ്പ് നല്‍കുമെന്നു നേരത്തെ ചൈന, യുഎഇ, വെനസ്വേല രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക