രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 96 കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്ത് 46 ലക്ഷത്തിലേറെ വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്.പ്രതിരോധശേഷി കുറഞ്ഞവര്‍ വാക്സീന്‍റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത്.

പ്രതിരോധ ശേഷി കുറഞ്ഞവര്‍ 2 ഡോസ് വാക്‌സിന് പുറമെ ബൂസ്റ്റര്‍ ഡോസുകള്‍ കൂടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മുഴുവന്‍ ജനങ്ങള്‍ക്കും രണ്ട് ഡോസ് വാക്സീന്‍ നല്‍കിയ ശേഷം മാത്രമേ മൂന്നമത്തേത് നല്‍കി തുടങ്ങേണ്ടതുള്ളു എന്നും ഈ നിര്‍ദേശത്തിലുണ്ട്. രാജ്യത്ത് നിലവില്‍ ബൂസ്റ്റര്‍ ഡോസിനെ കുറിച്ച്‌ അലോചനകളില്ല എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക