തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ ഇല്ല. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനും ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ തീരുമാനമായി.കടകള്‍ രാവിലെ ഏഴ്മുതല്‍ രാത്രി ഒന്‍പത് മണിവരെ തുറന്ന് പ്രവര്‍ത്തിക്കും. ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ തുടരാനും തീരുമാനമായി. ഓണത്തോടനുബന്ധിച്ച്‌ കഴിഞ്ഞയാഴ്ചകളില്‍ ഞായറാഴ്ചയിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കിയിരുന്നു.

കോവിഡ് ബാധിതരാവുന്നവരുടെ എണ്ണവും മരണ സംഖ്യയും കുറയ്ക്കുക, പരമാവധി പേര്‍ക്കു വാക്‌സിന്‍ ലഭ്യമാക്കുക എന്നിവയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. മൂന്നാം തരംഗ ഭീഷണി നേരിടാന്‍ താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐസിയുവും സജ്ജമാക്കും. വെന്റിലേറ്ററുകളുടെ എണ്ണം കൂട്ടി. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. അടുത്ത നാലാഴ്ച അതീവ ജാഗ്രത പാലിക്കണം എന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക