// keralaspeaks.news_GGINT //

കുന്നംകുളം: ബൈക്കില്‍ സഞ്ചരിക്കുന്നതിന് ഇടയില്‍ കുട നിവര്‍ത്തിയ സ്ത്രീ റോഡില്‍ തലയിടിച്ച്‌ വീണ് മരിച്ചു. ചൊവ്വന്നൂര്‍ കുട്ടന്‍കുളം കുട്ടന്‍കുളങ്ങര വീട്ടില്‍ ഷീജ(47)ആണ് മരിച്ചത്.മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ ചൊവ്വന്നൂര്‍ വെളിച്ചെണ്ണ മില്ലിന് സമീപമാണ് അപകടം.

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകള്‍ക്ക് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് അപകടം. മഴ പെയ്തപ്പോഴാണ് ബൈക്കിലിരുന്ന് കുട നിവര്‍ത്തിയത്. ഇതോടെ ഷീജ റോഡിലേക്ക് തെറിച്ച്‌ വീണു. ഉടനെ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പന്തല്ലൂരിലെ എണ്ണക്കമ്ബനിയിലെ തൊഴിലാളിയാണ് ഷീജ.നഗരസഭയുടെ ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ഇവരുടെ വീട് നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഷീജയുടെ ഭര്‍ത്താവ് ദാസന്‍ സെയില്‍സ്മാനാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക