പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ആനക്കരയ്ക്കടുത്ത കൂടല്ലൂര്‍ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യ ബേബി ഫെമിന മകന്‍ ഷെരീഫ് എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടം ഉണ്ടായത്. പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഷെരീഫിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്ബോഴാണ് ഫെമിന അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് നാട്ടുകാരെത്തിയാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക