കൊവിഡിനെതിരായ വാക്സിന്‍ കുത്തിവയ്പ്പ് നിരോധിച്ച്‌ താലിബാന്‍.
പാക്ത്യയിലുള്ള റീജ്യണല്‍ ആശുപത്രിയില്‍ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചതായി ഷംഷദ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ഐക്യരാഷ്ട്ര സഭ പദ്ധതിയുടെ ഭാഗമായാണ് അഫ്ഗാനിസ്ഥാനില്‍ പ്രധാനമായും കൊവിഡ് വാക്സിന്‍ എത്തുന്നത്.

ഈ പ്രദേശം കഴിഞ്ഞയാഴ്ചയാണ് താലിബാന്‍ പിടിച്ചടക്കിയത്. തുടര്‍ന്ന് ഇവിടുത്തെ ന്യൂനപക്ഷമായ സിഖ് വിഭാഗത്തിന്‍റെ ഒരു ഗുരുദ്വാര കൈയ്യേറി. അവരുടെ മത പതാക അടക്കം ഇവര്‍ നീക്കം ചെയ്തു. അതിനിടെ, സോവിയറ്റ്-അഫ്ഗാന്‍ യുദ്ധകാലത്തെ സൈനിക കമാന്‍ഡര്‍ മാര്‍ഷല്‍ അബ്ദുല്‍ റാഷിദ് ദോസ്തമിന്റെ ഷെബര്‍ഗാനിലെ വസതിയില്‍ താലിബാന്‍ തമ്ബടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.കഴിഞ്ഞയാഴ്ച അഫ്ഗാന്‍ പ്രവിശ്യയായ ജോവ്സ്ജാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ചു തുടങ്ങിയത്. അതേസമയം, അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് താലിബാന്‍ മുന്നേറ്റം തുടരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക