പുതിയ സിനിമയായ ‘ഈശോ’യുടെ പേര് മാറ്റ ണമെന്ന കടുത്ത താക്കീതുമായി പിസി ജോര്‍ജ്. സിനിമയിലെ പ്രധാന നടനായ ജയസൂര്യയോട് നേരിട്ടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം സിനിമയുടെ പേര് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി. ആ പേരങ്ങ് മാറ്റെന്ന്. ആ പേര് മാറ്റിയിട്ട് നല്ലൊരു പേരിട്ട് തുടങ്ങണം. അതില്‍ ആര്‍ക്ക് തര്‍ക്കം എന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കുന്നത്. അതില്‍ നല്ലത് കാണുമ്ബോള്‍ എല്ലാവരും പറയും നല്ല സിനിമായെന്ന്. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ പേര് അംഗീകരിക്കാന്‍ കഴിയില്ല. അത് പറയുമ്ബോള്‍ നിങ്ങള്‍ വിപ്ലവം പറഞ്ഞിട്ട് കാര്യമില്ല.” കലാകാരനാണെങ്കില്‍ മര്യാദ വേണമെന്നും പിസി ജോര്‍ജ്ജ് തുറന്നടിച്ചു.

എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി ജയസൂര്യയും രംഗത്തുവന്നു “സിനിമ കണ്ടിട്ട് മര്യാദ തീരുമാനിക്കാം.” അതിനു മുമ്ബ് പറയുന്നത് ശരിയല്ലെന്നുമായിരുന്നു ജയസൂര്യ പ്രതികരിച്ചത്. സിനിമയുടെ പേര് സംബന്ധിച്ച്‌ നേരത്തെ പിസി ജോര്‍ജ്ജ് പ്രതികരണം നടത്തിയിരുന്നു. സിനിമ പുറത്തിറക്കാമെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ വിചാരിക്കണ്ട. സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന ഭീഷണി പിസി ജോര്‍ജ് ഉയര്‍ത്തിയിരുന്നു. സിനിമ പുറത്തിറക്കിയാല്‍ വലിയ പ്രത്യാഘങ്ങള്‍ നേരിടേണ്ടി വരും. നാദിര്‍ഷയെയും കൂട്ടരെയും വിടില്ലെന്നും പിസി ജോര്‍ജ് തുറന്നടിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാദിര്‍ഷയെ പോലൊരാള്‍ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓര്‍ക്കുമ്ബോഴാണ് വിഷമം. ഇന്നും ഇന്നലെയുമായി ആരംഭിച്ച കാര്യമല്ല ഇത്. ക്രിസ്ത്യന്‍ വിഭാഗത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച്‌ സിനിമാക്കാരുണ്ട്. ഇത് സംബന്ധിച്ച്‌ കുറച്ച്‌ നാളുകളായി എനിക്ക് പരാതികള്‍ ലഭിക്കുന്നുണ്ട്. വൃത്തിക്കെട്ട അനീതിയാണിത്. ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക്.”എന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്‍ നാഥന്‍, ഈശോ എന്നീ സിനിമകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് പി സി ജോര്‍ജ്‌ഈ വിഷയത്തില്‍ ശക്തമായ പ്രതികരണം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക