കളമശ്ശേരി: തനിച്ച്‌​ താമസിക്കുന്ന എറണാകുളം മോ‌ട്ടര്‍ ആക്സിഡ‍ന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) ഉദ്യോഗസ്ഥയെ താമസസ്​ഥലത്ത്​ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഓച്ചിറ പുലംപള്ളി വീട്ടില്‍ ബിന്ദുവിനെ(42)യാണ്​ പത്തടിപ്പാലം പാരിജാതം റോഡിനു സമീപത്തെ അപ്പാര്‍ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്​.

ദിവസവും കുടുംബക്കാരെ ഫോണ്‍ വിളിക്കാറുണ്ടായിരുന്ന ബിന്ദു ശനിയാഴ്ച വിളിച്ചിരുന്നില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അടുക്കളമുറിക്കു സമീപം വീണുകിടക്കുന്നതു കണ്ടത്. ഹൃദയസ്തംഭനമാണ്​ മരണ കാരണമെന്ന്​ കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസും ബന്ധുക്കളുമെത്തി മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്കാരം നടത്തി. പിതാവ്​: രവി. മാതാവ്: വസുമതി. ഭര്‍ത്താവ്: മധു. മക്കള്‍: ഹൃഷീകേശ്, ഹൃതിക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക