തിരുവനന്തപുരം : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് സിവില്‍ സര്‍വീസ് ജീവനക്കാര്‍ ഉള്‍പ്പെട്ട 665 അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.ഇതില്‍ 361 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി. 304 എണ്ണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. തദ്ദേശസ്വയംഭരണവകുപ്പിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 97. റവന്യുവകുപ്പ് 91, സഹകരണം 57, നഗരകാര്യം 52, ഭക്ഷ്യപൊതുവിതരണം 40, പൊലീസ് 36, വിദ്യാഭ്യാസം 31, ആരോഗ്യം 26, പൊതുമരാമത്ത്, മോട്ടോര്‍ വകുപ്പുകളില്‍ 19 കേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക