കോട്ടയം: കോട്ടയം എസ്പിക്കെതിരെ പരാതിയുമായി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ഓര്‍ത്തഡോക്സ് സഭയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് ഗോവ രാജ് ഭവനിലേക്ക് എസ്പി സന്ദേശം അയച്ചുവെന്നാണ് ശ്രീധരന്‍ പിള്ളയുടെ പരാതി.

പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞതിന്റെ കാരണം എന്തെന്നോ നിയമ തടസം എന്താണെന്നോ എസ്പി അറിയിച്ചില്ലെന്നും ശ്രീധരന്‍പിള്ള ആരോപിക്കുന്നു. കോട്ടയം ദേവലോകം അരമനയില്‍ ഓര്‍ത്തഡോക്സ് ബാവ അനുസ്മരണത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറോട് പരിപാടിയില്‍ പങ്കെടുക്കുന്നത് അനുചിതം എന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രദേശം മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍ ആണെന്ന് അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് കോട്ടയം എസ്പി ഡി ശില്‍പ ഒരു പ്കമുഖ മാദ്ധ്യമത്തോട് പ്രതികരിച്ചു. പ്രദേശത്തെ നിയന്ത്രണം മാറിയതോടെ ചടങ്ങിന് അനുമതി നല്‍കിയെന്നും എസ്പി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക