കൊ​ച്ചി: ഗു​രു​ത​ര​രോ​ഗം ബാ​ധി​ച്ച്‌ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന മൂ​ന്ന്​ വ​യ​സ്സു​കാ​രി​ക്കു​ള്ള ചി​കി​ത്സ സ​ഹാ​യം അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളി​ല്‍ തി​രി​മ​റി ന​ട​ത്തി ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ സൂ​ത്ര​ധാ​ര​ന്‍ അ​റ​സ്​​റ്റി​ല്‍. പാ​ലാ സ്വ​ദേ​ശി എ​രൂ​രി​ലെ ഫ്ലാ​റ്റി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​രു​ണ്‍ ജോ​സ​ഫാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തോ​ടെ സ്​​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​രുണിന്റെ മാ​താ​വ് മ​റി​യാ​മ്മ സെ​ബാ​സ്​​റ്റ്യ​ന്‍ (55), സ​ഹോ​ദ​രി അ​നി​ത ടി. ​ജോ​സ​ഫ് (29) എ​ന്നി​വ​രെ നേ​ര​​ത്ത ചേ​രാ​ന​ല്ലൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊ​ച്ചി​യി​ലെ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന അ​രു​ണ്‍ ഒ​ളി​വി​ലാ​യി​രു​ന്നു.

രാ​യ​മം​ഗ​ലം സ്വ​ദേ​ശി മ​ന്മ​ഥ​ന്‍ പ്ര​വീ​ണിെന്‍റ മ​ക​ളു​ടെ ചി​കി​ത്സ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​രു​ന്നു. ന്യൂ​റോ ഫൈ​ബ്രോ​മെ​റ്റോ​സി​സ് ബാ​ധി​ച്ച കു​ട്ടി​ക്ക് ഒ​രു മാ​സം വ​ലി​യ തു​ക​യാ​ണ് ചി​കി​ത്സ​ക്ക് വേ​ണ്ട​ത്.

അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ തി​രു​ത്തി​യാ​ണ് അ​രു​ണും കു​ടും​ബ​വും പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. പോ​സ്​​റ്റ്​ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് മ​റി​യാ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടും ഗൂ​ഗ്​​ള്‍ പേ ​ന​മ്ബ​റും ചേ​ര്‍​ത്ത് വി​വി​ധ ഗ്രൂ​പ്പു​ക​ളി​ല്‍ അ​യ​ച്ചു. അ​ക്കൗ​ണ്ട്, ഗൂ​ഗ്​​ള്‍ പേ ​ന​മ്ബ​റു​ക​ളി​ല്‍ സം​ശ​യം തോ​ന്നി​യ ഡോ​ക്ട​ര്‍ വി​വ​രം കു​ട്ടി​യു​ടെ പി​താ​വിെന്‍റ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പൊ​ളി​ഞ്ഞ​ത്. മ​റി​യാ​മ്മ പാ​ലാ കി​ഴ​ത​ടി​യൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 50 ല​ക്ഷം രൂ​പ തി​രി​മ​റി ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്. അ​രു​ണ്‍ വ്യാ​ജ​നോ​ട്ട് കേ​സി​ലും അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്. 2018ലാ​ണ് ഇ​രു​വ​രും അ​റ​സ്​​റ്റി​ലാ​യ​ത്.

പാ​ലാ​യി​ല്‍ ഫോ​ട്ടോ​സ്​​റ്റാ​റ്റ് സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന അ​രു​ണ്‍ 2000 രൂ​പ​യു​ടെ ക​ള​ര്‍ പ​ക​ര്‍​പ്പു​ക​ള്‍ എ​റ​ണാ​കു​ള​ത്തെ​യ​ട​ക്കം സി.​ഡി.​എം.​എ മെ​ഷീ​നു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ച്‌ പ​ണം പി​ന്‍​വ​ലി​ച്ച കേ​സി​ലാ​ണ് കു​ടു​ങ്ങി​യ​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക