ബംഗലൂരു: ബംഗലൂരില്‍ രാത്രികാല കര്‍ഫ്യു നീട്ടി. കൂടാതെ നഗരത്തില്‍ നിരോധനാജ്ഞയും ഏര്‍പെടുത്തി. കോവിഡ് കേസുകളില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. ആഗസ്ത് 16 വരെയാണ് നിലവില്‍ നിരോധനാജ്ഞയുള്ളത്. വകുപ്പ് 144 പ്രകാരം നാലോ അതില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതോ കുറ്റകരമാണ്. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല.

ബൃഹത് ബംഗലൂരു മഹാനഗര പാലികയുടെ കീഴില്‍ 141 കണ്ടൈന്‍മെന്‍റ് സോണുകളാണ് ഉള്ളത്. കഴിഞ്ഞ ആഴ്ചയില്‍ ഉള്ളതിനേക്കാള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നോ അതിലധികമോ കോവിഡ് രോഗികള്‍ക്കുള്ള അപാര്‍ട്ട്മെന്റുകളെ മൈക്രോ കണ്ടൈന്‍റ്മെന്‍റ് സോണുകളാക്കി പ്രഖ്യാപിക്കുകയാണ് അധികൃതര്‍. മഹാദേവപുരം, ബൊമ്മനഹള്ളി, ബംഗലൂരുവിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവ ഹോട്സ്പോടുകളാണ്. ബുധനാഴ്ച ബംഗലൂരുവില്‍ 1,769 പോസിറ്റീവ് കേസുകളാണ് റിപോര്‍ട് ചെയ്തത്.

സംസ്ഥാനത്തെ സ്ഥിതി വഷളായതോടെ മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുകയാണ് സര്‍കാര്‍. അതിര്‍ത്തി കടന്ന് വരുന്നവര്‍ കോവിഡ് നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കേണ്ടതാണ്. വാകിസ്‌നേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ഇത് ബാധകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക