ആലപ്പുഴ: മാരക മയക്കുമരുന്നുമായി ഏഴ് യുവാക്കൾ ഹരിപ്പാട് നിന്നും പിടിയിലായി. സിന്തറ്റിക് വിഭാഗത്തിൽ പെട്ട 50 ഗ്രാം എംഡിഎംഎ യുവാക്കളിൽ നിന്ന് പിടിച്ചെടുത്തു. ഹരിപ്പാടുള്ള റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കാനാണ് ഇവർ ശ്രമിച്ചത്. ഹരിപ്പാട് സ്വദേശികളായ പ്രണവ്, സജിൻ, ശ്രാവൺ, അക്ഷയ്, സച്ചിൻ, അർജുൻ, രഘുരാമൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടര ലക്ഷത്തോളം രൂപ മൂല്യമുള്ളതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്.

ഹരിപ്പാട് സിഐ ബിജു വി നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്നുകളിൽ കുറച്ച് ഇവർ വില്പന നടത്തിയെന്നാണ് വിവരം. വാങ്ങിയ ആൾക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. നാളുകളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ താവളം റെയ്ഡ് ചെയ്തായിരുന്നു അറസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക