കൊച്ചി: സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ ഫോണില്‍ പകര്‍ത്തുന്ന കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരന്‍ പതിക്കക്കുടി രതീഷ് ചന്ദ്രന്‍ പിടിയില്‍. കാലടി പഞ്ചായത്തിലായിരുന്നു സംഭവം. രതീഷ് ഇരുചക്ര വാഹനങ്ങളുടെ പഞ്ചര്‍ ഒട്ടിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു.

സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു. സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുമ്ബോള്‍ പെണ്‍കുട്ടികളെ കൊണ്ടു കാറ്റടിപ്പിച്ചു താഴെ മൊബൈല്‍ ഫോണ്‍ വച്ച്‌ വീഡിയോ പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം ഒരു പെണ്‍കുട്ടിയെക്കൊണ്ട് കാറ്റടിപ്പിച്ചു. തുടര്‍ന്ന കാറ്റ് അഴിച്ചു വിട്ടശേഷം വീണ്ടും മറ്റൊരു പെണ്‍കുട്ടിയോട് കാറ്റടിക്കാന്‍ ആവശ്യപ്പെട്ട്. സംശയം തോന്നിയ പെണ്‍കുട്ടി ഫോണ്‍ സൂക്ഷിച്ചുനോക്കിയപ്പോഴാണ് ക്യാമറ ഓണ്‍ ചെയ്തു വച്ചത് മനസിലായത്. ഉടന്‍ ആ ഫോണുമായി മതില്‍ ചാടിക്കടന്ന് പിതാവിന്റെ അടുത്തേക്ക് ഓടുകയായിരുന്നു. ഫോണ്‍ പരിശോധിച്ച ശേഷം പിതാവാണ് പൊലീസിനെ വിവരമറിയിച്ചത്.

പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനുമുന്‍പും സമാന രീതിയില്‍ ഇയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. കൂടുതല്‍ ചിത്രങ്ങളും വിദ്യാര്‍ത്ഥിനികളുടേതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക