വിദ്യാര്‍ഥികളെ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച ട്യൂഷന്‍ അധ്യാപികയ്ക്കെതിരെ പോക്സോ കേസ്. കാഞ്ഞങ്ങാട് നഗരത്തില്‍ ദേവന്‍ റോഡിന് സമീപത്തെ വീട്ടില്‍ നിന്നു കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്ന അധ്യാപികയ്ക്കെതിരെ ആണ് കേസെടുത്തത്. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

രണ്ട് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയും അശ്ശീലവീഡിയോ കാണിച്ചുവെന്നാണ് പരാതി. മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പെരുമാറ്റത്തില്‍ സംശയംതോന്നിയ കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിങ്ങിന് വിധേയരാക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക