EntertainmentKeralaNews

നെയ്യാറ്റിൻകര സ്വദേശിനിക്ക് വരൻ ലണ്ടനിൽ നിന്ന്; കണ്ടുമുട്ടിയത് ഓക്കേ ക്യൂപിഡ് (OK Cupid ) ഡേറ്റിംഗ് ആപ്പിലൂടെ; രജിസ്റ്റർ മാര്യേജ് കഴിഞ്ഞു; റിസപ്ഷൻ നാളെ: വിശദാംശങ്ങൾ വായിക്കാം

ഇന്ന് സമൂഹമാധ്യമങ്ങൾക്കുള്ളത് അനന്തസാധ്യതകളാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇവ പുലർത്തുന്ന സ്വാധീനം ചെറുതല്ല. വ്യക്തികളുടെ ജീവിതത്തിൽ മാത്രമല്ല സമൂഹത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും വരെ അടിമുടി മാറ്റം വരുത്താൻ സമൂഹമാധ്യമങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ പുറത്തുവരുന്നത് അന്താരാഷ്ട്ര അതിർത്തികൾ പോലും ഭേദിച്ച ഒരു വിവാഹ കഥയാണ്.

ad 1
ad 4

കഥയിലെ നായിക വിജയൻ സൂസി ദമ്പതികളുടെ മകളും ഫാഷൻ ഡിസൈനറും നെയ്യാറ്റിൻകര സ്വദേശിനിയുമായ ദീപികയാണ്. കഥാനായകൻ സാം ലണ്ടൻ സ്വദേശിയായ സൈബർ സെക്യൂരിറ്റി വിദഗ്ധൻ. ഓക്കേ ക്യൂപിഡ് (Ok Cupid) എന്ന ഡേറ്റിംഗ് ആപ്പിലൂടെ ആണ് ഇവർ ഇരുവരും കണ്ടുമുട്ടിയത്. വിവാഹിതരാകാൻ തീരുമാനിച്ചതോടെ അച്ഛൻ ഫ്രാങ്കിനും അമ്മ പോളോയ്ക്കും സഹോദരൻ ഹാരിക്കും ഒപ്പം സാം കേരളത്തിലേക്ക് വെച്ചു പിടിച്ചു. ഇന്ന് ഇരുവരും രജിസ്റ്റർ വിവാഹം പൂർത്തിയാക്കി. നാളെയാണ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ആഘോഷപൂർവ്വമായ റിസപ്ഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇംഗ്ലീഷ് മരുമകനെ ദീപികയുടെ കുടുംബം അത്യാഹ്ലാദത്തോടെയാണ് വരവേറ്റിരിക്കുന്നത്. നാട്ടുകാർക്കും സംഭവം ഒരു പുതുമയാണ്. അങ്ങനെ ഇനിമുതൽ ലണ്ടൻ സ്വദേശിയായ സാം നെയ്യാറ്റിൻകരയുടെ സ്വന്തം മരുമകനായി മാറുകയാണ്. ഇൻറർനെറ്റിന്റെ അത്ഭുത ലോകത്ത് ഇപ്പോൾ ഇതൊന്നും പുതുമ അല്ലെങ്കിലും ഏറെ കൗതുകകരമായ ഒരു വാർത്തയാണ്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button