KeralaNews

ബാർകോഴ വിവാദം ചൂടുപിടിച്ചിരിക്കെ എക്സൈസ് മന്ത്രി എം ബി രാജേഷ് വിദേശത്തേക്ക്; യാത്ര കുടുംബത്തോടൊപ്പം; സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസ് ബെൽജിയം ഓസ്ട്രിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം.

എക്സൈസ് മന്ത്രി എം.ബി. രാജേഷ് വിദേശസന്ദർശനത്തിന് യാത്ര തിരിച്ചു. ഫ്രാൻസ്, ബെല്‍ജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ, നിശ്ചയിച്ച പ്രകാരമുള്ള സ്വകാര്യസന്ദർശനമാണിത്.

ad 1

മദ്യനയം മാറ്റാൻ സർക്കാരിന് പിരിവ് നല്‍കണമെന്ന ബാർ ഉടമയുടെ ശബ്ദസന്ദേശം പുറത്തുവന്ന് വിഷയം ചൂടുപിടിച്ചിരിക്കെയാണ് മന്ത്രിയുടെ വിദേശയാത്ര. സർക്കാരില്‍നിന്നും അനുകൂല തീരുമാനം ഉണ്ടാകണമെങ്കില്‍ രണ്ടരലക്ഷം രൂപവീതം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ആരോപണങ്ങള്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണ സംഘത്തെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഡ്രൈഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ ആലോചിച്ചിട്ടുപോലുമില്ല. എക്സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button