കഴിഞ്ഞ 24മണിക്കൂറിൽ കൊവിഡ് രോഗികളുടെ എണ്ണം 11739 ; ടി പി ആർ 2.59

തിരുവനന്തപുരം : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11739 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . 2.59 ശതമാനം ആണ് പൊസിറ്റിവിറ്റി നിരക്ക്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3378പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു....

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ ഇന്നും കോൺഗ്രസ് പ്രതിഷേധം; പ്രതിരോധിക്കാൻ വൈകിട്ട് സിപിഐഎം മാർച്ച്.

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവ‍ർത്തകർ ആക്രമിച്ച സംഭവത്തിൽ ഇന്നും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തുടരും. സംസ്ഥാന വ്യാപകമായി തന്നെ ഇന്നലെ വലിയ തോതിലുള്ള...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും സുരക്ഷാ വീഴ്ച്ച, ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ് ; പണവുമായി കടന്നുകളഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും സുരക്ഷാ വീഴ്ച. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ 3500 രൂപയുമായി കടന്നുകളഞ്ഞെന്നാണ് പരാതി. വെ‌ഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ...

ഫുൾ ടിക്കറ്റ് എടുക്കാൻ കാശില്ലാത്തതിനാൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടു: ആരോപണവുമായി...

തിരുവനന്തപുരം: ഏഴാംക്ലാസിൽ പഠിക്കുന്ന മകനെ കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് റോഡിലെവിടെയോ ഇറക്കിവിട്ടതിനെതിരേ രക്ഷിതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കെ.എസ്.ആർ.ടി.സി.ക്കെതിരേ അധ്യാപകൻ കൂടിയായ രക്ഷിതാവ് പിലാത്തറയിലെ പി.രമേശൻ പോലീസിൽ പരാതി നൽകി. കുട്ടിക്ക് ഫുൾടിക്കറ്റ് മുറിക്കണമെന്നും പിലാത്തറയിൽ സ്റ്റോപ്പില്ലെന്നും...

സ്കൂളിൽ വൈകിവന്ന അധ്യാപികയെ ചെരിപ്പുകൊണ്ട് അടിച്ച് പ്രിൻസിപ്പാൾ: സംഭവം ഉത്തർപ്രദേശിൽ; വീഡിയോ ഇവിടെ കാണാം.

ലഘിംപൂര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഘിംപൂര്‍ ഖേരിയില്‍ വൈകിവന്നതിന് അധ്യാപികയെ ചെരുപ്പ് കൊണ്ട് മര്‍ദിച്ച്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍. ഖേരി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ മെഹലഗു ഖേറാ സ്കൂളിലാണ് സംഭവം. സ്കൂലിലെത്താന്‍ പത്തു മിനിറ്റ് വൈകിയതിനായിരുന്നു...

സ്വവർഗരതിക്ക് ഇരയാക്കി ബ്ലാക്ക്മെയിലിംഗ്; ശമ്പളം ചോദിച്ചപ്പോൾ പെൺവാണിഭത്തിന് നിർബന്ധിച്ചു: കുവൈറ്റ് നെടുമ്പാശ്ശേരി മനുഷ്യക്കടത്തിൽ കൂടുതൽ ...

നെടുമ്ബാശ്ശേരി: കുവൈത്തിലേക്ക് സ്ത്രീകളെ കടത്തിയ സംഘം ചില സ്ത്രീകളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍. കുവൈത്തില്‍നിന്ന് മടങ്ങിവന്ന യുവതികളിലൊരാളാണ് ഇതുസംബന്ധിച്ച്‌ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ആശുപത്രിയിലെ ശുചീകരണ തൊഴില്‍ വാഗ്ദാനം ചെയ്താണ് യുവതിയെ കുവൈത്തിലെത്തിച്ചത്. അവിടെ കരാറടിസ്ഥാനത്തില്‍...

ഇന്നോവ ക്രിസ്റ്റ ഉപേക്ഷിച്ച് കറുത്ത കിയാ കാർണിവൽ ഔദ്യോഗിക വാഹനം ആക്കാൻ തീരുമാനമെടുത്ത് മുഖ്യമന്ത്രി പിണറായി; ...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി കഴിഞ്ഞ ഡിസംബര്‍ അവസാനം വാങ്ങിയ കറുത്ത ഇന്നോവ ഉപേക്ഷിച്ച്‌ പുതുപുത്തന്‍ കിയാ കാര്‍ണിവല്‍ (KIA Carnival 8AT Limousine plus 7) കാറിലാണ് ഇനി മുഖ്യമന്ത്രി സഞ്ചരിക്കുക. ഇതിന്...

സംസ്ഥാനത്ത് നാളെ സമ്പൂർണ്ണ ഡ്രൈ ഡേ: മദ്യശാലകൾ തുറക്കില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സമ്ബൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് കോര്‍പ്പറേഷന്റേയോ കണ്‍സ്യൂമര്‍ ഫെഡിന്റേയോ മദ്യവില്‍പന ശാലകളും പ്രീമിയം മദ്യവില്‍പനശാലകളും തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകള്‍ക്കും നാളെ അവധി ബാധകമായിരിക്കും. അന്താരാഷ്ട്ര ലഹരിവിരുദ്ധം ദിനം പ്രമാണിച്ചാണ് മദ്യശാലകള്‍...

കോട്ടയത്ത് തെരുവുയുദ്ധം; ലാത്തിച്ചാർജ്, കണ്ണീർവാതകം; തിരുവ‍ഞ്ചൂരിന് ദേഹാസ്വാസ്ഥ്യം.

കോട്ടയം: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ സിപിഎം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകർ കലക്ടറേറ്റിലേക്കു തുടർച്ചായി...

വയനാട്ടിൽ ദേശാഭിമാനി ഓഫീസിന് നേരെ കോൺ​ഗ്രസ് അക്രമം; കല്ലേറ്‌

തിരുവനന്തപുരം: കൽപ്പറ്റയിൽ പ്രകടനമായെത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ് ആക്രമിച്ചു. കല്ലെറിഞ്ഞശേഷം അസഭ്യവിളികളോടെ ഓഫീസിലേക്ക് ഇറച്ചുകയറാനും ശ്രമിച്ചു. ശനി വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. രാഹുൽഗാന്ധി എംപിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. 6.6 ശതമാനമാണ് നിരക്ക് വര്‍ധന. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന്‌ വര്‍ധനയില്ല. 150 യൂണിറ്റ് വരെ 25 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അനാഥാലയം, അങ്കണ്‍വാടി, വൃദ്ധസദനം എന്നിവിടങ്ങളില്‍...

കാസർകോട് ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം: ക്ലീനർ മരിച്ചു; ഡ്രൈവർ പരിക്കുകളോടെ ആശുപത്രിയിൽ.

കാസര്‍കോട്: നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്ക്. കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റി വന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. കാഞ്ഞങ്ങാട്,...

“പണ്ട് 100 രൂപ തികച്ചെടുക്കാൻ ഇല്ലായിരുന്നു; ഇപ്പോൾ മാർച്ച് 31ന് 5 സഹകരണബാങ്ക് പ്രസിഡണ്ടും ആരെങ്കിലും ടാർഗറ്റ്...

കൊച്ചി: ആക്ടിവിസ്റ്റും ഇടത് സഹയാത്രികയുമായ രശ്മി ആര്‍ നായര്‍ പങ്കുവെച്ച പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. താന്‍ നേരത്തെ അനുഭവിച്ച ദുരിതങ്ങളും ഇപ്പോളത്തെ ജീവിതവും തമ്മിലുള്ള മാറ്റം രശ്മി കുറിപ്പിലൂടെ പറയുന്നുണ്ട്. രശ്മിയുടെ...

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: 6 എസ്എഫ്ഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ; 19 പേരെ റിമാൻഡ്...

വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ ആറ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. കല്‍പ്പറ്റ പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം 25 ആയി. കേസില്‍ 19 എസ്‌എഫ്‌ഐ...

നിങ്ങൾ അവരെ ( യൂത്ത് കോൺഗ്രസുകാരെ ) അറസ്റ്റ് ചെയ്തു ചെയ്തു നീക്കുന്നോ ഞങ്ങൾ തല്ലിയോടിക്കണോ..! പൊലീസുകാർക്ക് നേരെ...

കോട്ടയം: ഏതു കൊലകൊമ്പന്മാരെയും മലർത്തിയടിക്കുന്ന കേരള പൊലീസിന്റെ കോട്ടയത്തെ ടീമിന് ഇതെന്തു പറ്റി..? നടു റോഡിൽ പട്ടിയെ തല്ലുന്നതു പോലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്.എഫ്.ഐ - ഡിവൈഎഫ്.ഐ പ്രവർത്തകർ തല്ലിച്ചതച്ചപ്പോൾ നോക്കി...

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ച എസ്‌ഡിപിഐ പ്രവർത്തകർ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു, അവരെ കുറിച്ച് പൊലീസ് അന്വേഷിച്ചത്...

തിരുവനന്തപുരം: പ്രചാരണ ബോർഡുകൾ കീറിയെന്നാരോപിച്ച് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ആൾക്കൂട്ട വിചാരണ നടത്തി ക്രൂരമായി മർദിച്ച കേസിൽ പൊലീസിനെതിരെ പ്രതികളുടെ മാതാപിതാക്കൾ. യഥാർഥ പ്രതികളെ കിട്ടാതിരുന്നപ്പോൾ പൊലീസ് കിട്ടിയവരെ പ്രതികളാക്കിയെന്ന് അറസ്റ്റിലായ മുഹമ്മദ്...

ഭാര്യയെയും 3 മക്കളെയും കിണറ്റിൽ തള്ളിയിട്ട് യുവാവും ചാടി; മക്കൾ മരിച്ചു,ദമ്പതിമാർ രക്ഷപ്പെട്ടു

തിരുവനന്തപുരം: ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റിൽ തള്ളിയിട്ട് യുവാവും കിണറ്റിൽ ചാടി. കുട്ടികൾ മരിച്ചു. യുവാവും ഭാര്യയും രക്ഷപ്പെട്ടു. മുൾകി പദ്മനൂരിലെ ഹിതേഷ് ഷെട്ടിഗാരാണ് ഭാര്യയെയും കുട്ടികളെയും കിണറ്റിൽ തള്ളിയിട്ട് ചാടിയത്.മക്കളായ രശ്മിത...

ബ്രിട്ടനിൽ കോട്ടയം സ്വദേശിയായ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: മരണമടഞ്ഞത് കോട്ടയം അതിരമ്പുഴ സ്വദേശി മിലൻ...

ലണ്ടൻ: മലയാളി വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ മിലൻ ടോമി (24)യെയാണ് യോർക്ക്ഷെയറിലെ ഹാഡേഴ്സ് ഫീൽഡിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെയാകെ...

വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാൻ ശുപാർശ; ഗാർഹിക ഉപഭോക്താക്കൾക്ക് ലീറ്ററിന് ഒരു പൈസ വർധിപ്പിക്കും.

തിരുവനന്തപുരം: വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാൻ ശുപാർശ. ഗാർഹിക ഉപഭോക്താക്കൾക്ക് ലീറ്ററിന് ഒരു പൈസ വർധിപ്പിക്കാനാണ് ജല അതോറിറ്റിയുടെ നിർദേശം. ഗാർഹികേതര, വ്യവസായ കണക‍്ഷനുകൾക്കും നിരക്കു വർധിപ്പിക്കണമെന്നും സാമ്പത്തിക...

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: കണ്ണൂർ സ്വദേശിയായ യുവതി അറസ്റ്റിൽ.

കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍നിന്ന് പണം തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ ബിന്‍ഷ തോമസാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ഇവര്‍ ലക്ഷക്കണക്കിന് രൂപ...