തിരുവനന്തപുരം: കൽപ്പറ്റയിൽ പ്രകടനമായെത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ് ആക്രമിച്ചു. കല്ലെറിഞ്ഞശേഷം അസഭ്യവിളികളോടെ ഓഫീസിലേക്ക് ഇറച്ചുകയറാനും ശ്രമിച്ചു. ശനി വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. രാഹുൽഗാന്ധി എംപിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവർത്തകർ ദേശാഭിമാനി ഓഫീസിന് നേരെ തിരിഞ്ഞത്. ഓഫീസിന് സമീപമെത്തി മുദ്രാവാക്യം മുഴുക്കി കല്ലെറിഞ്ഞു. വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയായ സ്ത്രീയും കുട്ടികളും പുറത്തിറങ്ങുകയും പരിഭ്രാന്തരായി ഒച്ചവയ്ക്കുകയും ചെയ്തതോടെയാണ് അക്രമികൾ പിന്തിരിഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക